സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
ഒരു ഇടവേളയ്ക്കു ശേഷമാണ് ഞാൻ ആ അമ്പലത്തിൽ വീണ്ടുമെത്തുന്നത്. വീണാപാണിനീ ദേവി വിളങ്ങി നിൽക്കുന്ന ആ ക്ഷേത്രാങ്കണത്തിൽ വെച്ച് അനശ്വരമായ ആ ചൈതന്യം എന്നിലേക്ക് ലയിക്കുമ്പോൾ എന്റെ മനസ്സ് മറ്റു കാഴ്ച്ചകളിലേക്ക് തിരിഞ്ഞു.
ക്ഷേത്രമുറ്റത്തെ കല്ലു പാകിയ വഴിയിലൂടെ മുത്തച്ഛന്റെ കൈ പിടിച്ചു പ്രദക്ഷിണം വെക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. കൊച്ചു മുണ്ടും ഉടുത്തു കളിചിരികളോടെ നടന്നു നീങ്ങുന്ന ആ കുട്ടിയുടെ മനസ്സിൽ ദേവി ആയിരുന്നില്ല. ഒരു പക്ഷെ ആ ദേവി പോലും അപ്പോൾ കണ്ടു കൊണ്ടിരുന്നത് ആ കുഞ്ഞിന്റെ പുഞ്ചിരി വിടർന്ന മുഖമാവാം.
പുറത്ത് മണലിൽ ഹരിശ്രീ കുറിച്ചു കഴിഞ്ഞു മണ്ണു വാരി കളിയ്ക്കാൻ തുടങ്ങിയ കുട്ടിയെ കയ്യിൽ എടുത്തു ശാസിക്കുന്ന ഒരു അമ്മ.
തുലാഭാരം നടത്താനായി തട്ടിൽ കയറി ഇരിക്കാൻ പറഞ്ഞപ്പോൾ പേടിച്ചു കരയുന്ന മറ്റൊരു കൊച്ചു കുട്ടി.
ഒരു പക്ഷെ ഇതൊക്കെ കൂടി കാണാൻ വേണ്ടി ആയിരിക്കണം എനിക്ക് അന്നവിടെ പോകാൻ നിയോഗം ഉണ്ടായത്.
0 comments:
Post a Comment